കുവൈറ്റിൽ 736 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 744 പേർക്ക് രോഗമുക്തി
Sunday, September 13, 2020 12:02 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് 736 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 94,211 ആയി.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 4,998 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 6,673003 ആയി.

അഹമ്മദി ഗവര്‍ണ്ണറേറ്റില്‍ 156 ,ജഹ്‌റ ഗവര്‍ണ്ണറേറ്റില്‍ 106, ഫർവാനിയ ഗവര്‍ണ്ണറേറ്റില്‍ 150 , ഹവല്ലി ഗവര്‍ണ്ണറേറ്റില്‍ 181, കേപിറ്റൽ ഗവര്‍ണ്ണറേറ്റില്‍ 143 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലായിരുന്ന ഒരാൾ ഇന്ന് മരണമടഞ്ഞു.ഇതോടെ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 558 ആയി. ഇന്ന് 744 പേരാണു രോഗ മുക്തരായത്‌ . 84,404 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 9,249 പേരാണു ചികിൽസയിൽ കഴിയുന്നതായും 94 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ