കേളി കുടുംബ സഹായം കൈമാറി
Friday, September 18, 2020 4:12 PM IST
റിയാദ് : കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ മുറൂജ് യൂണിറ്റ് അംഗമായിരിക്കെ മരിച്ച മുസ്തഫ കളത്തിലിന്‍റെ (48) കുടുംബ സഹായം കൈമാറി.

പാലക്കാട് ജില്ലയിലെ വല്ലപ്പുഴ നെല്ലായി സ്വദേശിയായിരുന്ന മുസ്തഫ, ഓഗസ്റ്റ് 12ന് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചത്. 18 വർഷമായി സൗദിയിൽ ജോലി ചെയ്തു വരികയായിരുന്നു. കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന കുടുംബസഹായ പദ്ധതിയിൽ നിന്നാണ് മരണപ്പെടുന്ന കേളി അംഗങ്ങളുടെ കുടുംബത്തെ സഹായിക്കുന്നത്.

സിപിഎം ചെറുപ്പളശ്ശേരി ലോക്കൽ സെക്രട്ടറി ഐ ഷാജു, ലോക്കൽ കമ്മിറ്റി അംഗം സി വിജയകുമാർ, പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. മുഹമ്മദ് ഷാഫി, പ്രവാസി സംഘം നേതാക്കളായ ഇ.പി. ബഷീർ, പി സൈനുദ്ദീൻ, കെ.പി. സൈനുദ്ദീൻ എന്നിവരുടെ സാന്നിധ്യത്തിൽ സിപിഎം ചെറുപ്പളശ്ശേരി ഏരിയ സെക്രട്ടറി കെ ബി സുഭാഷ് മാസ്റ്ററാണ് സഹായം മുസ്തഫയുടെ കുടുംബത്തിന് കൈമാറിയത്.