കുവൈറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്
Saturday, September 19, 2020 7:40 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 19 നു (ശനി) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. വിവിധ ഭാഗങ്ങളിലായി 3,545 പരിശോധനകൾ നടത്തിയതിൽ 704 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരിക്കുകയും 722 പേർ രോഗ മുക്തി നേടുകയും ചെയ്തു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 99,049 ഉം ഇതുവരെയുള്ള പരിശോധനകളുടെ എണ്ണം 705,029 ഉം രോഗ മുക്തരുടെ എണ്ണം 89,498 ഉം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 581 ഉം ആണ്.

8,970 പേരാണു വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത് ഇതിൽ 96 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ