കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ട്രസ്റ്റിന് നവനേതൃത്വം
Tuesday, September 22, 2020 8:31 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ട്രസ്റ്റി (കെടിഎംസിസി ട്രസ്റ്റ്) ന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഡോ. സിറിയക് ജോർജ് (പ്രസിഡന്‍റ്), പി. ജോൺ മാത്യു (വൈസ് പ്രസിഡന്‍റ്), ജിബി വർഗീസ് തരകൻ (സെക്രട്ടറി), കെ.എസ്. ജോസ് (ജോയിന്‍റ് സെക്രട്ടറി), ഷാജി ജോൺ ചെറിയാൻ (ട്രഷറർ), മാത്യു പി. ജോർജ് (ജോയിന്‍റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വാർഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ് ജോൺ എം ജോൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം. മാത്യു വാർഷിക റിപ്പോർട്ടും ജോൺ എം. ജോൺ വാർഷിക വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.