കുവൈറ്റിൽ സെപ്റ്റംബർ ഒന്നിനുശേഷം വീസ പുതുക്കിയില്ലെങ്കില്‍ രണ്ട് ദിനാര്‍ പിഴ
Thursday, September 24, 2020 6:31 PM IST
കുവൈറ്റ് സിറ്റി: സെപ്റ്റംബർ ഒന്നിനുശേഷം താമസ കാലാവധി പുതുക്കിയില്ലെങ്കിൽ പ്രതിദിനം രണ്ട് ദിനാര്‍ പിഴ അടയ്ക്കേണ്ടി വരുമെന്ന് റെസിഡൻസി അഫയേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.

സന്ദര്‍ശക വീസയിലുള്ളവര്‍ക്ക് മാത്രമാണ് നവംബർ 30 വരെ സ്വമേധയാ താമസ വീസ കാലാവധി നീട്ടി നല്‍കിയത്. എന്നാല്‍ സ്ഥിരം താമസ രേഖയിൽ കഴിയുന്ന തൊഴില്‍ വീസയിലോ കുടുംബ വീസയിലോ ഉള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. ഇവർ ഉടൻ തന്നെ താമസ രേഖ പുതുക്കുകയോ താൽക്കാലികമായി ദീർഘിപ്പിക്കുകയോ ചെയ്യേണ്ടതാണ്.

സെപ്റ്റംബർ ഒന്നു മുതൽ രാജ്യത്തെ താമസ കാലാവധി അവസാനിച്ച മുപ്പതിനായിരത്തോളം പ്രവാസികൾ താമസ കാലാവധി പുതുക്കുന്നതിനായി റസിഡൻസി കാര്യലായം സന്ദർശിച്ചായി അധികൃതര്‍ അറിയിച്ചു.

അതിനിടെ ആയിരക്കണക്കിന് സ്പോൺസർമാരോ കമ്പനികളോ വിദേശ ജീവനക്കാരുടെ താമസകാലാവധിയുടെ സ്റ്റാറ്റസ് പുതുക്കാനോ താൽക്കാലിക താമസരേഖ നേടാനോ അപേക്ഷ നൽകിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു .

റിപ്പോർട്ട്: സലിം കോട്ടയിൽ