കുവൈറ്റിൽ കോവിഡ് ബാധിതർ 552; രോഗമുക്തി 620
Thursday, September 24, 2020 7:35 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 24 നു (വ്യാഴം) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 4,516 പരിശോധനകൾ നടന്നതിൽ 552 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റിലെ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 101,851ആയി.

കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്നു മരണത്തിനു കീഴടങ്ങിയതോടെ രാജ്യത്ത് വൈറസ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 592 ആയി ഉയര്‍ന്നു.

അഹമ്മദി ഗവര്‍ണറേറ്റില്‍ 128 ,ജഹ്‌റ ഗവര്‍ണറേറ്റില്‍ 62 , ഫർവാനിയ ഗവര്‍ണറേറ്റില്‍ 95 , ഹവല്ലി ഗവര്‍ണറേറ്റില്‍ 152, കേപിറ്റൽ ഗവര്‍ണറേറ്റില്‍ 113 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

620 പേർ ഇന്നു രോഗ മുക്തി നേടി. ഇതോടെ രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 92,961 ലേക്ക് ഉയർന്നു. ആകെ പരിശോധനകളുടെ എണ്ണം 725,025 ആയി. 8,298 പേർ വിവിധ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതായും 101 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ