ഫ്രണ്ടസ് ഓഫ് ബഹറിന്‍ അനുശോചിച്ചു
Friday, September 25, 2020 7:14 PM IST
മനാമ: ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്‍റെ നിര്യാണത്തില്‍ ഫ്രണ്ട്സ് ഓഫ് ബഹറിന്‍ അനുശോചിച്ചു.

ഫ്രണ്ട്‌സ് ഓഫ് ബഹറിന്‍റെ 2018 ലെ "ഇന്ത്യൻ ഐക്കൺ 2018' പുരസ്കാരം എസ്പിക്ക് നല്‍കാനായത് കലാ സാംസ്കാരിക പ്രവര്‍ത്തനരംഗത്തെ അഭിമാന നേട്ടമായി കരുതുന്നു. അവാര്‍ഡ് സ്വീകരിക്കാൻ ബഹറിനിൽ എത്തിയ എസ്എപി, ഇത് സ്നേഹം കൊണ്ടുള്ള അവാര്‍ഡാണെന്നും അവാര്‍ഡ് തുക വാങ്ങാന്‍ വൈമനസ്യം കാണിച്ചപ്പോള്‍ ഒടുവിൽ നിർബന്ധത്തിനു വഴങ്ങി അദ്ദേഹത്തിന്‍റെ പേരിലുള്ള ചാരിറ്റി വിംഗിന് അയച്ചുകൊടുക്കാന്‍ പറഞ്ഞതും മറക്കാനാവാത്ത അനുവഭമായിരുന്നുവെന്ന് ഫ്രണ്ട്സ് ഓഫ് ബഹറിൻ ഭാരവാഹികളായ എബ്രഹാം ജോണ്‍, എഫ് .എം .ഫൈസൽ, ജഗത്കൃഷ്ണകുമാര്‍, ജ്യോതിഷ് പണിക്കര്‍, മോനി ഒടിക്കണ്ടത്തില്‍ എന്നിവര്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.