സെയ്ത് അലവിക്ക് യാത്രയയപ്പ് നൽകി
Saturday, September 26, 2020 6:38 AM IST
കുവൈറ്റ് സിറ്റി: മുപ്പത് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി സെപ്റ്റംബർ 27-ന് നാട്ടിലേക്ക് മടങ്ങുന്ന സെയ്ത് അലവിക്ക് കുവൈറ്റ് ഓയിൽഫീൽഡ് മെയിന്‍റ്നൻസ് സെന്‍റർ (KOMC) കമ്പനി യാത്രയയപ്പ് നൽകി.

സീനിയർ ഓപ്പറേഷൻ മാനേജർ എം.പി. രാധാകൃഷ്ണൻ സെയ്ത് അലവിക്ക് KOMC ഫാമിലിയുടെ സ്നേഹോപഹാരം സമ്മാനിച്ചു. കമ്പനിയിലെ മറ്റ് സഹപ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ