റിയാദ് ടാക്കീസ് അനുശോചിച്ചു
Saturday, September 26, 2020 6:51 AM IST
റിയാദ്: പാട്ടിന്‍റെ മാന്ത്രികൻ എസ് പി ബാലസുബ്രമണ്യത്തിന്‍റെ വിയോഗത്തിൽ കലാ സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് അനുശോചിച്ചു.

ഭാഷാഭേദമന്യേ ജനങ്ങൾ ഏറ്റെടുത്ത ഗാനങ്ങളിലൂടെ എസ്പിബി എന്ന ഗായകൻ ജനങ്ങളുടെ മനസിൽ ചിരപ്രതിഷ്ഠ നേടി. ചലച്ചിത്ര ലോകത്തിന്‍റെ മാത്രമല്ല സംഗീത പ്രേമികളുടെ മൊത്തം തീരാ നഷ്ടമായി മാറിയ പ്രിയങ്കരനായ ഗായകൻ എസ്ബി ബാലനു ബ്രമണ്യത്തിന്‍റെ വിയോഗം സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തിയതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു.