കുവൈറ്റിൽ കോവിഡ് ബാധിതർ 587, രോഗമുക്തി 538
Tuesday, September 29, 2020 10:33 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 29 നു പുറത്തുവിട്ട കണക്കുകൾ പ്രകാരം 587 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 104,568 ആയി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 99,അഹ്മദി ഗവര്‍ണറേറ്റില്‍ 146,ജഹ്റ ഗവര്‍ണറേറ്റില്‍ 113,ഹവല്ലി ഗവര്‍മറേറ്റില്‍ 134,കാപ്പിറ്റല്‍ ഗവര്‍ണറേറ്റില്‍ 95 പേര്‍ എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

538 പേർ ഇന്നു രോഗ മുക്തിനേടിയതോടെ രാജ്യത്തെ രോഗമുക്തരുടെ എണ്ണം 96,049 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 4,014 പരിശോധനൾ നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 742,797 ആയി. കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്നു മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 607 ആയി ഉയര്‍ന്നു. 7,912 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 127 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ