നിഷാദ് അലവിക്ക് ഒസീമിയ യാത്രയയപ്പ് നൽകി
Tuesday, September 29, 2020 11:37 PM IST
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇ എംഇഎ കോളജ് അലുംനി (ഒസീമിയ ) ജിദ്ദ ചാപ്റ്റർ ട്രഷറർ നിഷാദ് അലവിക്ക്‌ ഹറാസാഥ് വില്ലയിൽ നടന്ന അലൂംനി സംഗമത്തിൽ യാത്രയയപ്പ് നൽകി .

മാർസ് ഇൻകോർപറേറ്റഡ് എന്ന കമ്പനിയിൽ സപ്ലയർ ക്വാളിറ്റി അഷ്വറൻസ് മാനാജേർ ആയി ജോലി ചെയ്യുകയായിരുന്നു നിഷാദ് .

പ്രസിഡന്‍റ് കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ച യോഗം കെ.ടി. മുസ്തഫ പെരുവള്ളൂർ ഉദ്‌ഘാടനം ചെയ്തു .ലത്തീഫ് പൊന്നാട്, ഷംസു വെള്ളുവമ്പ്രം, ഇമ്താദ് , മുഷ്താഖ് മധുവായ്, റയിസ് കൊണ്ടോട്ടി, അഫ്സൽ മായക്കര,സഹീർഖാൻ, അബ്ദുള്ള കൊട്ടപ്പുറം, മാലിക് മായക്കര,മൻസൂർ പാലയിൽ,ഷബീബ് കാരാട്ട്, ഫൈസൽ , സമീഹ് കൊടലട,റാഷിദ് മംഗലശേരി,ഷകീൽ ,അനസ് തെറ്റൻ,സാലിം, ബെൻ (കെനിയ ) എന്നിവർ സംസാരിച്ചു .

പരിപാടിയോടനുബന്ധിച്ച് സംഗീത പരിപാടികളും ഫുട്ബോൾ മത്സരവും നടന്നു .ജനറൽ സെക്രട്ടറി നൗഷാദ് ബാവ സ്വാഗതവും നിസാർ നടുകര നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ