ഇന്ത്യന്‍ എംബസിക്കും പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ക്കും അവധി
Wednesday, September 30, 2020 2:23 PM IST
കുവൈറ്റ് സിറ്റി : കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസിയും ഷര്‍ഖ്, ഫഹാഹീല്‍, അബ്ബാസിയ എന്നീവടങ്ങളിലെ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളും ഒക്ടോബര്‍ രണ്ട് വരെ അടച്ചിടുമെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അടിയന്തര സേവനങ്ങള്‍ എംബസിയില്‍ തുടര്‍ന്നും ലഭ്യമാകും. കുവൈറ്റിന് വികസന കുതിപ്പേകിയ വികസന നായകനായ അമീറിന്‍റെ വേര്‍പാടില്‍ ഇന്ത്യന്‍ സര്‍ക്കാരിനും ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടിയും അനുശോചിക്കുന്നതായി എംബസി അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ