കു​വൈ​റ്റ് അ​മീ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Thursday, October 1, 2020 11:05 PM IST
കു​വൈ​റ്റ്: അ​ന്ത​രി​ച്ച ഷെ​യ്ഖ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

യു​ക്തി​പൂ​ർ​വ​മാ​യ ന​യ​ങ്ങ​ളു​ടെ പ്ര​തി​രൂ​പ​മാ​യി​രു​ന്നു ഷെ​യ്ഖ് സ​ബാ​ഹ് എ​ന്ന ഭ​ര​ണാ​ധി​കാ​രി പ്ര​വാ​സി സ​മൂ​ഹ​ത്തോ​ട് പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​ക്കാ​രോ​ട് സ്നേ​ഹം നി​റ​ഞ്ഞ സ​മീ​പ​ന​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നെ​ന്നും ഷെ​യ്ഖ് സ​ബാ​ഹി​ന്‍റെ വി​ട​വാ​ങ്ങ​ൾ രാ​ജ്യ​ത്തി​ന് ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും കു​ടും​ബ​ത്തി​നും രാ​ജ്യ​ത്തി​നു​മു​ണ്ടാ​യ ദു:​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ക​യും അ​നു​ശോ​ചി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.