കുവൈറ്റിൽ രോഗബാധിതർ 746, മരണസംഖ്യ എട്ട്
Thursday, October 15, 2020 7:20 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം ഒക്ടോബർ 15 നു പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 746 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേർ കൂടി ഇന്നു മരിക്കുകയും 610 പേർ രോഗമുക്തി നേടുകയും ചെയ്തു.

ഇന്ന് 8,554 പരിശോധനകളാണ് നടത്തിയത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 809,491 ആയി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 114,015 ആയും മരണസംഖ്യ 684 ആയും രോഗമുക്തി നേടിയവരുടെ എണ്ണം 105,846 ആയും ഉയർന്നു.

7,485 പേരാണ് വിവിധ ചികിൽസയിൽ കഴിയുന്നത്. ഇതിൽ 133 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ