663 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏഴ് മരണം
Monday, October 19, 2020 12:45 PM IST
കുവൈത്ത്‌ സിറ്റി : രാജ്യത്ത് 663 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 116,146 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,959 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 828,165 ആയി.

കോവിഡ് ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി ഇന്നലെ മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 701 ആയി ഉയര്‍ന്നു. ഇന്ന് 752 പേരാണു രോഗ മുക്തരായത്‌ . 107,860 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 7,585 പേരാണു ചികിൽസയിൽ കഴിയുന്നതായും 138 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ