കേളി അൽ ഗുവയ്യ യൂണിറ്റ് രൂപീകരിച്ചു
Tuesday, October 20, 2020 4:44 PM IST
റിയാദ് : കേളി കലാസാംസ്കാരിക വേദി അൽ ഗുവയ്യയിൽ യൂണിറ്റ് രൂപീകരിച്ചു. മുസാമിഅഃ ഏരിയ പരിധിയിൽ കേളിയുടെ എഴുപത്തഞ്ചാമത്തെ യൂണിറ്റായിട്ടാണ് അൽ ഗുവയ്യ യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ പതിമൂന്ന് ഏരിയ കമ്മിറ്റികളും 74 യൂണിറ്റുകളുമാണ് കേളിക്കുള്ളത്.

രക്ഷാധികാരി സമിതി അംഗവും കേളി ജോയിന്‍റ് സെക്രട്ടറിയുമായ സുധാകരൻ കല്യാശേരി ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി സമിതി അംഗം ശങ്കർ മുസാമിഅഃ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം സന്തോഷ് എം.കെ.യും അനുശോചന പ്രമേയം ഷാൻ എം.എസും അവതരിപ്പിച്ചു. കേളി കേന്ദ്രകമ്മിറ്റി അംഗവും മുസാമിഅഃ ഏരിയ സെക്രട്ടറിയുമായ എം.കെ.ഷമീർ സ്വാഗതം ആശംസിച്ചു. കേളി പ്രസിഡന്‍റ് ഷമീർ കുന്നുമ്മൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ ചർച്ചക്ക് മറുപടി നൽകി.

കേന്ദ്രകമ്മിറ്റി അംഗവും ബദിയ ഏരിയ സെക്രട്ടറിയുമായ മധു ബാലുശേരി പതിനൊന്ന് അംഗ നിർവാഹക സമിതി അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രൻ തെരുവത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു. സി.എം.ഇഖ്ബാൽ പ്രസിഡന്റ്, രതിൻ ലാൽ വൈസ് പ്രസിഡന്‍റ്, ഷാൻ എം.എസ്. സെക്രട്ടറി, ബിനോയ് കണ്ണൻ ജോയിന്‍റ് സെക്രട്ടറി, മുനീർ കെ.കെ. ട്രഷറർ, സുരേഷ് കുമാർ ജോയിന്‍റ് ട്രഷറർ, സന്തോഷ് എം.കെ, നൗഷാദ് പി.എം, ഷാജി, അനീഷ് അബൂബക്കർ, ബിയാസ്, എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും യോഗം തെരഞ്ഞെടുത്തു.

കേളി ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ബദിയ രക്ഷാധികാരി സമിതി അംഗമായ കിഷോർ ഇ നിസാം. മുസാമിഅഃ ഏരിയ വൈസ് പ്രസിഡന്‍റ് ജെറി തോമസ്, അബ്ബാസ് പാലത്ത് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഷാൻ എം.എസ് നന്ദി പറഞ്ഞു.