കുവൈറ്റിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന്
Tuesday, October 20, 2020 8:03 PM IST
കുവൈറ്റ് സിറ്റി : പതിനാറാമത് കുവൈറ്റ് പാർലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഡിസംബർ അഞ്ചിന് നടക്കും. ഇതു സംബന്ധിച്ച തീരുമാനം മന്ത്രിസഭയുടേതാണ്. ഈ ആഴ്ച ചേരുന്ന പാർലമെന്‍റിന്‍റെ അവസാന സമ്മേളനത്തില്‍ അമീർ ഷെയ്ഖ് നവാഫ്‌ അൽ അഹമ്മദ്‌ അൽ സബാഹ്‌ സഭയെ അഭിസംബോധന ചെയ്തു സംസാരിക്കുമെന്ന് താരിഖ് അല്‍ മുസറം അറിയിച്ചു.

1963 ല്‍ പാര്‍ലമെന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയ ഗള്‍ഫ് മേഖലയിലെ ആദ്യ രാജ്യമാണ് കുവൈറ്റ്. നാലുവര്‍ഷമാണ് പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 50 അംഗ പ്രതിനിധികളുടെ കാലാവധി.

റിപ്പോർട്ട്: സലിം കോട്ടയിൽ