കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Monday, October 26, 2020 9:54 PM IST
കു​വൈ​റ്റ് സി​റ്റി. ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​ർ കു​വൈ​റ്റ് ക​രി​ങ്കു​ന്നം അ​സോ​സി​യേ​ഷ​ന്േ‍​റ​യും, ക​ലി​ക ശാ​സ്ത്ര​സാ​ഹി​ത്യ കൂ​ട്ടാ​യ്മ​യു​ടേ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്‍റെ അ​ദാ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

അ​ന്ത​രി​ച്ച ആ​ദ​ര​ണീ​യ​നാ​യ കു​വൈ​റ്റ് മു​ൻ അ​മീ​ർ ഷെ​യ്ഖ് സ​ബാ അ​ൽ-​അ​ഹ​മ​ദ് അ​ൽ-​ജാ​ബ​ർ അ​ൽ-​സ​ബാ​ഹി​നോ​ടു​ള്ള ആ​ദ​ര​വാ​യും കൂ​ടി​യാ​ണ് ഈ ​ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​ന്പ് കു​വൈ​റ്റ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ന​ട​ക്കു​ക.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​റ്റ് സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ര​ക്ത​ദൌ​ർ​ല​ഭ്യം മു​ന്നി​ൽ​ക​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ http://www.bdkkuwait.org/event-registrationഎ​ന്ന ലി​ങ്കി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ താ​ഴെ പ​റ​യു​ന്ന ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം.


മം​ഗ​ഫ് / ഫ​ഹ​ഹീ​ൽ: 69302536 ക ​മ​ഹ​ബു​ള / അ​ബു ഹ​ലീ​ഫ: 98557344 ക ​സാ​ൽ​മി​യ: 6969 9029, ഫ​ർ​വാ​നി​യ: 98738016, അ​ബ്ബാ​സി​യ: 66149067

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ