മദ്യവിൽപ്പന: മൂന്ന് ഏഷ്യക്കാർ അറസ്റ്റിൽ
Monday, November 16, 2020 9:11 PM IST
കുവൈറ്റ് സിറ്റി : അനധികൃതമായി രാജ്യത്ത് മദ്യവും മയക്കും മരുന്നും വിൽപ്പന നടത്തിയ മൂന്ന് ഏഷ്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. ഉപഭോക്താക്കൾക്കായി തയ്യാറാക്കിയ 1138 ബോട്ടിൽ മദ്യവും കിലോ കണക്കിന് മയക്കുമരുന്നുമാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ സെക്യൂരിറ്റി മീഡിയ അറിയിച്ചു.

പോലീസ് പട്രോളിംഗിനിടെ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്
കെട്ടിടത്തിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. തുടർ നടപടികൾക്കായി പ്രതികളെ റിമാൻഡ് ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ