കുവൈറ്റിൽ കോവിഡ് ബാധിതർ 489, നാല് മരണം
Monday, November 16, 2020 9:49 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം നവംബർ 16 നു (തിങ്കൾ) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 489 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 5.072 പരിശോധനകളാണ് നടത്തിയത്. 829 പേർ രോഗ മുക്തി നേടി, വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന നാലു പേർ മരിക്കുകയും ചെയ്തു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 137,329 ആയി ഉയർന്നു. ആകെ പരിശോധനകളുടെ എണ്ണം 1,016,638 ആയി. രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 842 ആയി ഉയര്‍ന്നു. 128,414 പേർ രോഗ മുക്തി നേടി. 8,073 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ഇതിൽ 115 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ