കുവൈറ്റിൽ രോഗബാധിതർ 485; രണ്ട് മരണം
Thursday, November 19, 2020 8:38 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം നവംബർ 19 നു (വ്യാഴം) പുറത്തുവിട്ട കണക്കുകൾ പ്രാകരം രാജ്യത്ത് 485 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 6,758 പരിശോധനകൾ നടത്തി. 587 പേർ രോഗമുക്തി നേടി. രണ്ടു മരണവും റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 138,822 ആയും പരിശോധനകളുടെ എണ്ണം 1,035,985 ആയും കോവിഡ് മുക്തരുടെ എണ്ണം 130,426 ആയും മരണ സംഖ്യ 859 ആയും ഉയർന്നു. 7,537 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ഇതിൽ 94 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ