മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ ജാ​ഗ്ര​തേ; കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ടു​ത്ത പി​ഴ ഈ​ടാ​ക്കാ​ൻ സ​ർ​ക്കാ​ർ
Tuesday, November 24, 2020 10:18 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത പി​ഴ ഈ​ടാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി#ൂ​ച്ചു. പൊ​തു​യി​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ അ​ല​സ​മാ​യി​ടു​ന്ന മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് വ​ലി​യ തു​ക പി​ഴ​യാ​യി ഈ​ടാ​ക്കു​വാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്.

രാ​ജ്യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച മാ​ലി​ന്യ പെ​ട്ടി​ക​ളി​ൽ മാ​ത്രം മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​വ​ർ​ക്കെ​തി​രെ 50 മു​ത​ൽ 500 ദീ​നാ​ർ വ?​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് പ​രി​സ്ഥി പ​ബ്ലി​ക് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ 92222157 ന​ന്പ​റി​ലോ മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ഹോ​ട്ട്ലൈ​ൻ ന​ന്പ​രാ​യ 157 വ​ഴി​യോ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ