വെല്‍ഫെയര്‍ കേരള കുവൈത്ത് 25 പേര്‍ക്ക് ഫ്ലൈറ്റ് ടിക്കറ്റുകള്‍ നല്‍കി
Friday, November 27, 2020 5:43 PM IST
കുവൈറ്റ് സിറ്റി : കോവിഡിനെ തുടർന്നു നാട്ടിലേക്ക് മടങ്ങാന്‍ ബുദ്ധിമുട്ട് അനുഭവിച്ച 25 പേര്‍ക്ക് വെല്‍ഫെയര്‍ കേരള കുവൈത്ത് സൗജന്യമായി ഫ്ലൈറ്റ് ടിക്കറ്റുകള്‍ നല്‍കി. പ്രായമായവര്‍, ജോലി നഷ്ടപെട്ടവര്‍, രോഗികള്‍ തുടങ്ങി പ്രയാസമനുഭവിച്ചവര്‍ക്കാണ് നാടണയാന്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് തുണയായത്.

കോവിഡ് പ്രതിസന്ധി രൂക്ഷമായ കഴിഞ്ഞ ജൂലൈ മാസത്തില്‍ സൗജന്യ ചാര്‍ട്ടര്‍ വിമാനത്തില്‍ 164 പേരെ വെല്‍ഫെയര്‍ കേരള കുവൈത്ത് നാട്ടിലെത്തിച്ചിരുന്നു. പ്രതിസന്ധി കാലത്ത് പ്രവാസികളെ സഹായിക്കാന്‍ ഭക്ഷ്യ കിറ്റ് വിതരണം , മരുന്ന് വിതരണം , കൗണ്‍സലിംഗ് തുടങ്ങിയ സേവനങ്ങളും നല്‍കിയിരുന്നു . ഇനിയും അനിവാര്യ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങാന്‍ പ്രയാസപ്പെടുന്നവരെ പിന്തുണക്കാന്‍ സാധ്യമാകുന്ന ശ്രമങ്ങള്‍ തുടരുന്നതായി പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ലായിക് അഹമ്മദ് പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ