ഹ്രസ്വ ചിത്രം "ഓർമ്മനിലാവിൽ' സലാലയിൽ റിലീസ് ചെയ്തു
Friday, November 27, 2020 7:28 PM IST
സലാല, മസ്കറ്റ്: സലാലയിലെ ഒരു പറ്റം കലാ കാരൻമാരെ അണിനിരത്തി സുരേഷ് ബാബു നിർമ്മിച്ച "ഓർമ്മനിലാവിൽ' എന്ന ഹ്രസ്വ ചിത്രം ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിംഗ്, സലാലയുടെ ഫേസ് ബുക്ക് പേജ് വഴി റിലീസ് ചെയ്തു.

വ്യത്യസ്തമായ പ്രമേയത്തിലൂടെ ഒരു പ്രവാസി മലാളിയുടെ ജീവിതവും പെട്ടെന്നുള്ള മരണവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്ത കഴിവുള്ള പ്രവാസി കലാകാരൻമാരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഒരു പ്രൊജക്ട് ഉടലെടുത്തതെന്ന് ചിത്രത്തിന്‍റെ സംവിധായകൻ വിജോ കെ.തുടിയൻ പറഞ്ഞു

കോവിഡ് മഹാമാരിക്ക് മുമ്പേ സലാലയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്‍റെ പിന്നണിയിൽ പ്രവർത്തിച്ച മുഴുവൻ സാങ്കേതിക പ്രവർത്തകരും സലാലയിൽ നിന്നുള്ളവരാണ് എന്നതാണ് ഈ ചിത്രത്തെ വേറിട്ട് നിർത്തുന്ന മുഖ്യ ഘടകം.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം