319 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 586 പേര്‍ക്ക് രോഗമുക്തി
Sunday, November 29, 2020 11:52 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് ഞായറാഴ്ച 319 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 142,195 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,242 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,086,669 ആയി.

കോവിഡ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്നലെ മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 875 ആയി ഉയര്‍ന്നു. ശനിയാഴ്ച 586 പേരാണു രോഗ മുക്തരായത്‌ . 135,889 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 5,431 പേരാണു ചികിൽസയിൽ കഴിയുന്നതായും 77 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ