ഐകെസാഖിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ വിംഗ് ഉദ്ഘാടനവും ഏകദിന രക്തദാന ക്യാമ്പും
Monday, November 30, 2020 5:05 PM IST
ദോഹ: ഇടുക്കി കോട്ടയം എക്സ്പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തറി (ഐകെസാഖ്) ന്‍റെ നേതൃത്വത്തിൽ മെഡിക്കൽ വിംഗ് ഉദ്ഘാടനവും ഏകദിന രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

പ്രസിഡന്‍റ് പ്രദീപ് തേക്കാനത്ത് മെഡിക്കൽ വിംഗിന്‍റെ ഉദ്ഘാടനവും രക്തദാന ക്യാമ്പിന്‍റെ ഉദ്‌ഘാടനം ഐകെസാഖ് മെഡിക്കൽ പ്രതിനിധി ഡോ. ഉണ്ണി കൃഷ്ണൻ കുരൂറും നിര്‍വഹിച്ചു.

നവംബർ 27 നു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ഹമദ് ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാന്പിൽ ഇരുനൂറിലധികം പേർ പങ്കെടുത്തു . ഖത്തറിലെ സാധാരണക്കാരായ പ്രവാസികൾക്കുവേണ്ട സേവന സഹായങ്ങൾക്കുവേണ്ടി ഐകെസാഖ് എന്നും നിലകൊള്ളുമെന്ന് ഭാരവാഹികൾ അറിയിച്ചു.