ഏലിക്കുട്ടി ജോസഫ് നിര്യാതയായി
Sunday, January 10, 2021 2:38 PM IST
ഞായപ്പിള്ളി: പരേതനായ എടൂര്‍ സ്‌കറിയാ ജോസഫിന്റെ ഭാര്യ പൊന്നൊലിക്കല്‍ ഏലിക്കുട്ടി ജോസഫ് (94) കോതമംഗലം കുട്ടമ്പുഴ ഞായപ്പിള്ളി മരിയ ഭവനില്‍ നിര്യാതയായി. സംസ്‌ക്കാര ചടങ്ങ് 2021 ജനുവരി 11-ന് തിങ്കളാഴ്ച രാവിലെ 11-ന് ഞായപ്പിള്ളി മരിയഭവനില്‍ നിന്ന് ആരംഭിച്ച് ഞായപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.

മക്കള്‍: ജോണിക്കുട്ടി ജോസഫ് (റിട്ട. സയന്‍റിഫിക് ഓഫീസര്‍, ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍), ജോസഫ് പൊന്നോലി (യുഎസ്എ/റിട്ട. ഡിവൈഎസ്പി., സിബിഐ). മരുമക്കള്‍: ലില്ലി ജോണ്‍ (മുകളേല്‍, ആയാംകുടി), തെരേസ ജോസഫ് (യുഎസ്എ/റിട്ട. ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍., കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍, ചെക്കിടിക്കാട്).