കോട്ടയം സ്വദേശി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Sunday, January 10, 2021 2:46 PM IST
ദുബായ്: കോട്ടയം പുളിക്കകവല തത്തംപള്ളി കുടുംബാംഗം എബ്രഹാം മത്തായി ഹൃദയാഘാതത്തെ തുടർന്ന് ദുബായിയിൽ മരിച്ചു. പ്രഭാതസവാരിക്ക് ശേഷം വീട്ടിലെത്തിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

പുളിക്കകവല സെൻറ് മേരീസ് ഇടവകാംഗമാണ് അദ്ദേഹം. ഭാര്യ ലീന എബ്രഹാം കാഞ്ഞിരപ്പള്ളി മണ്ണുംപ്ലാക്കൽ കുടുംബാംഗം. മക്കൾ ആൻ മേരി ( എറണാകുളം രാജഗിരി കോളേജിൽ ബിരുദവിദ്യാർഥിനി), മകൻ ജോ മാത്യു (ക്രോസ്സ് റോഡ് ഇംഗ്ലീഷ് സ്കൂൾ, പാമ്പാടി ഒൻപതാം ക്ലാസ് വിദ്യാർഥി). സംസ്കാര ശുശ്രൂകൾ പിന്നീട് നാട്ടിൽ വച്ച്.

ദുബായ് സെൻറ് മേരീസ് ഇടവകയിലെ കരിസ്മാറ്റിക്‌ പ്രാർത്ഥനാ ഗ്രൂപ്പിന്റെ സജീവ ശുശ്രൂഷകനായിരുന്ന ഇദ്ദേഹം ദുബായ് കരാമ സോണൽ പ്രാർത്ഥനാ ഗ്രൂപ്പ് കോർഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോ കാവാലം