ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Monday, January 11, 2021 2:36 AM IST
മ​സ്ക​റ്റ്: ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ച​ങ്ങ​നാ​ശേ​രി മാമ്മൂട് പാലമറ്റം കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ വ​ർ​ഗീ​സ് -റെ​ജി​മോ​ൾ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​ൽ​ബി​ൻ വ​ർ​ഗീ​സ് മ​ര​ണ​മ​ട​ഞ്ഞു. സു​ഹൈ​ൽ ബ​വാ​ൻ ക​ന്പ​നി​യി​ൽ സീ​നി​യ​ർ ഓ​ഡി​റ്റ​റാ​യ വ​ർ​ഗീ​സി​ന്‍റെ​യും റോ​യ​ൽ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യ റെ​ജി​മോ​ളു​ടെ​യും പു​ത്ര​നാ​ണ്.

ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ൽ നി​ന്നും 95 കി​ലോ​മീ​റ്റ​ർ അ​ക​ലെ സു​മ​യി​ലി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം . മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ദേ​വാ​ൻ​ശും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു . ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ത​ല​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​നൂ​ൻ, ആ​ല​പ്പു​ഴ സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​സ്ക​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സു​ഹൃ​ത്തു​ക്ക​ളു​മാ​യി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ജ​ബ​ൽ​ഷം​സി​ൽ പോ​യി മ​ട​ങ്ങ​വെ​യാ​ണ് അ​പ​ക​ടം.

റിപ്പോർട്ട്: സേവ്യർ കാവാലം