കുവൈറ്റ് സിറ്റി: ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈറ്റിലെ വാര്‍ത്താവിതരണ മന്ത്രാലയം അണ്ടർസെക്രട്ടറി ഖോലൂദ് ഖോദെയർ അൽ ഷഹാബുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റല്‍ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചും കമ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ മേഖലകളിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തതായി എംബസി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ