കുവൈറ്റിൽ കോവിഡ് ബാധിതർ 530; 268 പേർക്ക് രോഗ മുക്തി
Saturday, January 16, 2021 2:50 AM IST
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം ജനുവരി 15 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 530 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 156,964 ആയി. 10,862 പരിശോധനകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്നു നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,380,643 ആയി. കോവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 947 ആയി. 268 പേർ ഇന്നു രോഗ മുക്തി നേടി. 150,329 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 5,688 പേർ ചികിൽസയിലാണ്. ഇതിൽ 48 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ