കു​റ​ഞ്ഞ ചി​ല​വി​ൽ യാ​ത്ര ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി സ്പൈ​സ് ജെ​റ്റ്
Tuesday, January 19, 2021 12:23 AM IST
അ​ബു​ദാ​ബി : കൊ​ച്ചി ഉ​ൾ​പ്പ​ടെ അ​ഞ്ചു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ചി​ല​വി​ൽ യാ​ത്ര ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി സ്പൈ​സ് ജെ​റ്റ്. റാ​സ് അ​ൽ ഖൈ​മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​ണ് സ്പൈ​സ് ജെ​റ്റ് പു​തി​യ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി , മും​ബൈ, അ​മൃ​ത്സ​ർ, ല​ക്നോ, ജ​യ്പൂ​ർ എ​ന്നി​വ​യാ​ണ് പു​തി​യ റൂ​ട്ടു​ക​ൾ . ഇ​തോ​ടൊ​പ്പം നി​ല​വി​ലു​ള്ള ഡ​ൽ​ഹി സ​ർ​വീ​സ് വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. റാ​സ് അ​ൽ ഖൈ​മ വി​മാ​ന​ത്താ​വ​ള​വു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ടി​ക്ക​റ്റ് നി​ര​ക്കാ​ണ് സ്പൈ​സ് ജെ​റ്റ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ബു​ദാ​ബി, ദു​ബാ​യ്, ഷാ​ർ​ജ എ​ന്നീ എ​മി​റേ​റ്റു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി റാ​സ് അ​ൽ ഖൈ​മ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചും സൗ​ജ​ന്യ യാ​ത്ര സൗ​ക​ര്യ​വും സ്പൈ​സ് ജെ​റ്റ് ഒ​രു​ക്കു​ന്നു​ണ്ട്. യു​എ ഇ- ​ഇ​ന്ത്യ സെ​ക്ട​റി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും ആ​വ​ശ്യ​ക​ത​യും പ​രി​ഗ​ണി​ച്ചു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് സ്പൈ​സ് ജെ​റ്റ് ഒ​രു​ക്കു​ന്ന​തെ​ന്ന് സ്പൈ​സ് ജെ​റ്റ് സി​എം​ഡി അ​ജ​യ് സിം​ഗ് പ​റ​ഞ്ഞു. 2025 ൽ 2 .9 ​ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​നു​ള്ള റാ​സ് അ​ൽ ഖൈ​മ എ​മി​റേ​റ്റി​ന്‍റെ ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തെ​ന്നു റാ​ക്ക് അ​ന്ത​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള സി​ഇ​ഒ സ​ഞ്ജ​യ് ഖ​ന്ന അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള