578 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 440 പേർക്ക് രോഗ മുക്തി
Wednesday, January 20, 2021 4:12 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് 578 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 158,822 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 8,845 പരിശോധനകളാണ് ഇന്ന് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,415,197 ആയി.കോവിഡ് ചികിത്സലായിരുന്ന രണ്ട് പേര്‍ മരണപ്പെട്ടതോടെ രാജ്യത്തെ ആകെ മരിച്ചവരുടെ എണ്ണം 950 ആയി ഉയര്‍ന്നു.

440 പേരാണു ഇന്ന് രോഗ മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 151,936 ആയി. ചികിൽസയിൽ 5,936 പേരും തീവ്ര പരിചരണത്തിൽ 53 കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ