ദുബായിൽ 5 ഭക്ഷണശാലകൾക്ക് പൂട്ടുവീണു
Saturday, January 23, 2021 9:03 AM IST
ദുബായ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാഞ്ഞതിനെതുടർന്ന് ദുബായിൽ 5 ഭക്ഷണശാലകൾക്ക് പൂട്ടുവീണു. അൽ ദാഗയയിൽ പ്രവർത്തിച്ചുവന്നിരുന്ന നാലെണ്ണവും അൽ മാരാറിലെ ഒരെണ്ണവുമാണ് പൂട്ടിയവയിൽ പെടുന്നത്.

മുൻകരുതൽ നടപടികളുടെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് നടപടി. ഇതുവരെ 2,326 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 18 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകി. നാലെണ്ണത്തിന് പിഴ ചുമത്തിയതായും അഥോറിറ്റിയുടെ പ്രതിദിന റിപ്പോർട്ടിൽ പറയുന്നു.