സൗ​ദി​യി​ല്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്; 24 മ​ണി​ക്കൂ​റി​നി​ടെ രോഗം സ്ഥി​രീ​ക​രി​ച്ച​ത് 197 പേ​ര്‍​ക്ക് മാ​ത്രം
Saturday, January 23, 2021 9:37 PM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 197 പേ​ര്‍​ക്ക് മാ​ത്രം. നാ​ല് മ​ര​ണ​വും ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3,66,185 ആ​യി. ആ​കെ മ​ര​ണം 6,350 ആ​യി.

സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ശ​നി​യാ​ഴ്ച 203 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യ​തോ​ടെ ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 3,57,728 ആ​യി വ​ർ​ധി​ച്ചു. നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത് 2107 പേ​രാ​ണ്. ഇ​തി​ല്‍ 329 പേ​ര്‍ മാ​ത്ര​മാ​ണ് ഇ​നി അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള​ത്.

രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 97.7 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.7 ശ​ത​മാ​ന​വു​മാ​യി തു​ട​രു​ന്നു.