വിസമയ ഇന്‍റർനാഷണൽ ആർട്സ് & സോഷ്യൽ സർവീസ് കുവൈറ്റ് തമിഴ് ചാപ്റ്റര്‍ രൂപീകരിച്ചു
Sunday, January 24, 2021 3:23 PM IST
കുവൈറ്റ് സിറ്റി: പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വിസമയ ഇന്റർനാഷണൽ ആർട്സ് & സോഷ്യൽ സർവീസ് കുവൈറ്റിന്‍റെ തമിഴ് ചാപ്റ്റര്‍ രൂപീകരിച്ചു. പ്രസിഡന്റ് അജിത് അധ്യക്ഷനായിരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനാ ചെയർമാൻ പി.എം.നായര്‍ സംഘടനയുടെ അവലോകനം നടത്തി. ചടങ്ങിൽ ആദ്യത്തെ മെമ്പർഷിപ് ഫോം ട്രഷറർ ജിയാഷ്‌ ടി.വി.എസ് ഹൈദര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഹൈദര്‍ അലിക്ക് നൽകികൊണ്ട് അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു.

തമിഴ് വിങ് കോർഡിനേറ്ററായി അരുന്തായ് ഗണേശനെയും ഉപദേശക സമിതി അംഗമായി ഡോ. ഹൈദർ അലിയെയും തിരഞ്ഞെടുത്തു. ലേഡീസ് വിംഗ് പ്രസിഡന്‍റ് ഷൈനി ഫ്രാങ്ക്, ശ്രീകുമാർ, ശേഖർ, ശരണ്യ ദേവി, സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ പിന്നണി ഗായിക സിന്ധുവും, ശ്രുതിയും ഗാനങ്ങളും ആലപിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ