കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
Friday, February 19, 2021 5:01 PM IST
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട കടുപ്പശേരി മുല്ലക്കര വീട്ടിൽ ദേവസി പിന്‍റോ (36) ആണ് അബാസിയയിലെ താമസസ്ഥലത്ത് മരിച്ചത്. കുവൈറ്റിലെ കൊമേർഷ്യൽ ബാങ്കിൽ ജീവനക്കാരനായിരുന്നു.

സബാ ഹോസ്പിറ്റലിലെ നഴ്സ് ലിമയാണ് ഭാര്യ. ഇവർക്ക് രണ്ട് വയസുള്ള ഒരു കുട്ടിയുണ്ട്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ