ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള 35 രാ​ജ്യ​ങ്ങ​ളി​ലെ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ യാ​ത്രാ​വി​ല​ക്ക് നീ​ക്കി​യ​താ​യി കു​വൈ​റ്റ് സി​വി​ൽ ഏ​വി​യേ​ഷ​ൻ
Saturday, February 20, 2021 9:51 PM IST
കു​വൈ​​റ്റ് സി​റ്റി : ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള 35 രാ​ജ്യ​ങ്ങ​ളി​ലെ വി​മാ​ന യാ​ത്ര​ക്കാ​രു​ടെ യാ​ത്ര വി​ല​ക്ക് ഒ​ഴി​വാ​ക്കി​യ​താ​യി കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. ഇ​തോ​ടെ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നാ​ളെ മു​ത​ൽ നേ​രി​ട്ട് കു​വൈ​റ്റി​ലേ​ക്ക് വ​രാ​ൻ ക​ഴി​യും. യാ​ത്ര നി​രോ​ധ​ന പ​ട്ടി​ക​യി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ നി​രോ​ധ​ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ 35 രാ​ജ്യ​ങ്ങ​ളെ ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് മാ​റ്റി. അ​തോ​ടൊ​പ്പം 33 രാ​ജ്യ​ങ്ങ​ളെ കൂ​ടി പു​തി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന യാ​ത്ര​ക്കാ​ർ 14 ദി​വ​സ​ത്തെ ഇ​ൻ​സ്റ്റി​ട്യൂ​ഷ​ൻ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ ഏ​ഴ് ദി​വ​സം സ്വ​ന്തം ചെ​ല​വി​ൽ ഹോ​ട്ട​ൽ ക്വാ​റ​ന്‍റൈ​നി​ലും ഏ​ഴ് ദി​വ​സം ഹോം ​ക്വാ​റ​ന്‍റൈനി​ലും ക​ഴി​യ​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലും, ഏ​ഴാം ദി​വ​സ​വും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

നി​ബ​ന്ധി​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്ൈ‍​റ​നാ​യി 43 ഹോ​ട്ട​ലു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ംംം.സൗം​മ​ശോീ​മെ​ള​ലൃ.​രീാ എ​ന്ന ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ് ഹോ​ട്ട​ലു​ക​ൾ ബു​ക്ക് ചെ​യ്യേ​ണ്ട​ത്. ഫൈ​വ് സ്റ്റാ​ർ, ഫോ​ർ സ്റ്റാ​ർ, ത്രീ ​സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ക്വാ​റ​ന്‍റൈൻ സൗ​ക​ര്യ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ആ​റ് രാ​ത്രി​യി​ലേ​ക്കും ഏ​ഴ് പ​ക​ലി​ലേ​ക്കും 120 ദി​നാ​ർ മു​ത​ൽ 330 ദി​നാ​ർ വ​രെ​യാ​ണ് നി​ര​ക്ക്. വി​ദേ​ശ​ത്ത് ചി​കി​ൽ​സ തേ​ടു​ന്ന സ്വ​ദേ​ശി​ക​ൾ, വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന കു​വൈ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ, 18 വ​യ​സി​ന് താ​ഴെ​യു​ള്ള പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ ഇ​ൻ​സ്റ്റി​ട്യൂ​ഷ​ൻ ക്വാ​റ​ന്‍റൈനി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട് . ഇ​വ​ർ​ക്ക് 14 ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​വൈ​റ്റി​ലെ ഹോ​ട്ട​ൽ ക്വാ​റ​ന്‍റൈൻ നി​ര​ക്ക്

കു​വൈ​റ്റി​ലേ​ക്ക് എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വാ​ണി​ജ്യ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​തോ​ടെ കു​വൈ​റ്റ് ഹോ​ട്ട​ലു​ക​ൾ പു​തി​യ നി​ര​ക്ക് പു​റ​ത്ത് വി​ട്ടു. പു​തി​യ നി​ര​ക്ക് പ്ര​കാ​രം ര​ണ്ടാ​ഴ്ച ഹോ​ട്ട​ലു​ക​ളി​ൽ ക​ഴി​യു​ന്ന യാ​ത്ര​ക്കാ​ർ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ൽ സിം​ഗി​ൾ റൂ​മി​ന് 595 ദി​നാ​റും ഡ​ബി​ൾ റൂ​മി​ന് 725 ദി​നാ​റൂം ഏ​ഴ് ദി​വ​സ​ത്തേ​ക്ക് 275 ദി​നാ​റും ഡ​ബി​ൾ റൂ​മി​ന് 335 ദി​നാ​റും , ഫോ​ർ സ്റ്റാ​ർ ഹോ​ട്ട​ലി​ലാ​ണെ​ങ്കി​ൽ 14 ദി​വ​സ​ത്തേ​ക്ക് സിം​ഗി​ൾ റൂ​മി​ന് 400 ദി​നാ​റും ഡ​ബി​ൾ റൂ​മി​ന് 530 ദി​നാ​റൂം ഏ​ഴ് ദി​വ​സ​ത്തേ​ക്ക് 185 ദി​നാ​റും ഡ​ബി​ൾ റൂ​മി​ന് 245 ദി​നാ​റും, ത്രീ ​സ്റ്റാ​ർ ഹോ​ട്ട​ലി​ന് ഏ​ഴ് ദി​വ​സ​ത്തേ​ക്ക് 125 ദി​നാ​റും ഡ​ബി​ൾ റൂ​മി​ന് 185 ദി​നാ​റും ര​ണ്ടാ​ഴ്ച​ത്തേ​ക്ക് സിം​ഗി​ൾ റൂ​മി​ന് 270 ദി​നാ​റും ഡ​ബി​ൾ റൂ​മി​ന് 400 ദി​നാ​റും ഈ​ടാ​ക്കും. മു​സാ​ഫി​ർ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ് ഹോ​ട്ട​ലു​ക​ൾ ബു​ക്ക് ചെ​യ്യേ​ണ്ട​ത്. നി​ല​വി​ൽ 11 ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളും 18 ഫോ​ർ സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളും 16 ത്രീ ​സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളു​മാ​ണ് മു​സാ​ഫി​ർ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ