ഇടുക്കി അസോസിയേഷൻ കുവൈറ്റിന്‍റെ സംയുക്ത പൊതുയോഗം നടന്നു
Sunday, February 21, 2021 11:46 AM IST
കുവൈറ്റ്: കഴിഞ്ഞ കുറേ വർഷങ്ങളായി രണ്ടായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ ലയനത്തിന്റെ ഭാഗമായുള്ള സംയുക്ത പൊതുയോഗം ഫെബ്രുവരി 19 നു വൈകിട്ട് 4 മണിക്ക് നടന്നു. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്തു കൊണ്ട് വിർച്വൽ പ്ലാറ്റ്‌ഫോമിലാണ് യോഗം സംഘടിപ്പിച്ചത്. സുനിൽ കുമാർ , ജിജി മാത്യു, ജോസ് തോമസ്, ജോസഫ് മൂക്കൻതോട്ടം, ബിജോയ് കുര്യൻ, ബൈജു പോൾ , പ്രീത് ജോസ്, ബിനോ ജോസഫ്, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ, അസോസിയേഷൻ രക്ഷാധികാരിയും ഇടുക്കി എം.പി.യുമായ അഡ്വ. ഡീൻ കുര്യാക്കോസിന്റെയും, മുൻ രക്ഷാധികാരികൾ ആയ അഡ്വ.ജോയ്‌സ് ജോർജ്, അഡ്വ.ഫ്രാൻസിസ് ജോർജ് എന്നിവരുടെയും നിർദ്ദേശാനുസരണം നടന്നു വന്ന ചർച്ചയാണ് സംഘടനയുടെ ലയനത്തിലേക്കു എത്തിച്ചത്. പരസ്പര ധാരണ പ്രകാരം നറുക്കെടുപ്പിലൂടെയാണ് പ്രസിഡണ്ട് സ്ഥാനം തീരുമാനിക്കപ്പെട്ടത്. ശ്രീമതി മരിയ ജോജിയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി ശ്രീ ജോസ് തോമസ് സ്വാഗതം ആശംസിച്ചു. സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി ശ്രീ ജോബിൻസ് ജോസഫ് ആണ് യോഗം നിയന്ത്രിച്ചത്. ഐഎകെ മെമ്പർ സൗമ്യ അജിത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി . ഇരു വിഭാഗത്തിലെയും സ്ഥാനമൊഴിയുന്ന പ്രസിഡണ്ടുമാരായ സുനിൽ കുമാർ, ബാബു സെബാസ്റ്റ്യൻ എന്നിവർ പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സംഘടനയുടെ മുൻ രക്ഷാധികാരികളും മുൻ ഇടുക്കി എം.പി. മാരുമായ അഡ്വ. പി.ടി.തോമസ്, അഡ്വ.ഫ്രാൻസിസ് ജോർജ്, അഡ്വ. ജോയ്‌സ് ജോർജ്, ഇപ്പോളത്തെ രക്ഷാധികാരിയും ഇടുക്കി എം.പി.യുമായ അഡ്വ.ഡീൻ കുര്യാക്കോസ് എന്നിവരുടെ സന്ദേശങ്ങളുടെ വീഡിയോ ക്ലിപ്പുകൾ പൊതുയോഗത്തിൽ പ്രദർശിപ്പിച്ചു.

പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ നിയന്ത്രിക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ ആയി പ്രവർത്തിച്ചത് മുൻപ്രസിഡന്‍റ് ഷാജു പോൾ ആണ്. ജിജി മാത്യു (പ്രസിഡന്‍റ്), അഡ്വ. ലാൽജി ജോർജ് (ജനറൽ സെക്രട്ടറി), അനീഷ്.പി. (ട്രെഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. ടോം എടയോടി (വൈസ് പ്രസിഡന്റ്), നോബിൻ ചാക്കോ (ജോയിന്റ് സെക്രട്ടറി), പ്രിൻസ് സെബാസ്റ്റ്യൻ (ജോയിന്റ് ട്രെഷറർ), ബാബു സെബാസ്റ്റ്യൻ (അഡ്വൈസറി ബോർഡ് ചെയർമാൻ), സുസ്മിത ജാക്സൺ (വിമൻസ് ഫോറം ചെയർപേഴ്‌സൺ), ബിബിൻ (ഓഡിറ്റർ), സ്മിജോ കെ. ഫ്രാൻസിസ് (ജോയിന്റ് ഓഡിറ്റർ) എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ജോസെഫ് മൂക്കെൻതോട്ടം, ഷിജു ബാബു, പ്രീത് ജോസ്, ബ്രൂസ് ചാക്കോ, ബിനോ ജോസഫ്, ജിത്തു ടോം , ബൈജു പോൾ, ജസ്റ്റിൻ ജോയ്, ജോസ്.പി.ജെ., ജോബിൻ ജോസഫ് എന്നിവരെയും, അഡ്വൈസറി ബോർഡ് അംഗങ്ങളായി സുനിൽ കുമാർ, ജോബിൻസ് ജോസഫ്, ജോസ് തോമസ്, സോജൻ മാത്യു, ബിജോയ് കുര്യൻ, മാത്യു എ.എം. എന്നിവരെയും, വിമൻസ് ഫോറം കമ്മറ്റി അംഗങ്ങളായി ജോൺസി ബിനോ, ജ്യോതി വിനോദ്, ജാസ്മിൻ ഐസൺ, സൗമ്യ സെബാസ്റ്റ്യൻ, അനിറ്റ് സിബി, ഉഷ രവീന്ദ്രൻ, മേഴ്‌സി റോബിൻ, ജീനു ജോബിൻ, അർച്ചന വർമ്മ, മഞ്ജു ജോസഫ് എന്നിവരെയും, സോഷ്യൽ മീഡിയ കോർഡിനേറ്റർ ആയി ജോമോൻ.പി. ജേക്കബിനെയും പൊതു യോഗം തിരഞ്ഞെടുത്തു.

മുൻപ്രസിഡന്‍റുമാരായ ബാബു പാറയാനി, ശജെയ്സൺ കളിയാനിൽ , ബിജോ പി ആന്റണി , പ്രീത് ജോസ് , മുൻ ജനറൽ സെക്രട്ടറി ബിജു.പി.ആന്റോ , ഐവി അലക്സ്, മുൻ വിമൻസ് ഫോറം ചെയര്പേഴ്സൺമാരായ ലാൻസി ബാബു , ഷംല ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ജിജി മാത്യു, ജനറൽ സെക്രട്ടറി അഡ്വ.ലാൽജി ജോർജ്, ട്രെഷറർ അനീഷ്.പി., വൈസ് പ്രസിഡന്‍റ് ടോം എടയോടി എന്നിവർ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സ്ഥാനമൊഴിയുന്ന ട്രെഷറർ ബിജോയ് കുര്യന്‍റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ