കുവൈറ്റിൽ 1015 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; എട്ടു മരണം
Wednesday, February 24, 2021 11:40 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് 1015 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 186,004 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 8,221 പരിശോധനകളാണ് ഇന്നലെ നടന്നത്. വിവിധ ആശുപത്രികളില്‍ കോവിഡ് ചികത്സലായിരുന്നു എട്ട് പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,057 ആയി. 906 പേരാണു ഇന്നലെ രോഗ മുക്തരായത്‌ .

ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 174,088 ആയി. വിവിധ ആശുപത്രികളിൽ ചികിൽസയിൽ 10,859 പേരും തീവ്ര പരിചരണത്തിൽ 146 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ