ഉ​മ്മ​ർ കു​ട്ടി​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Friday, February 26, 2021 1:02 AM IST
കു​വൈ​റ്റ് : കു​വൈ​റ്റ് ഓ​യി​ൽ ക​ന്പ​നി​യി​ലെ കാ​ര​ണ​വ​രാ​യ എ​ൻ​ജി​നീ​യ​ർ ഉ​മ്മ​ർ​കു​ട്ടി (വ​ട​ക്കേ​ക്കാ​ട്)​ക്ക് അ​ഹ് മ​ദി ഏ​രി​യ​യി​ലെ സൗ​ഹൃ​ദ വ​ല​യം ഊ​ഷ്മ​ള യാ​ത്ര​യ​യ​പ്പു ന​ൽ​കി. 22 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​യ അ​ദ്ദേ​ഹം കെ​ഒ​സി​യി​ലെ പ്രോ​സ​സ് സ്പെ​ഷ​ലി​സ്റ്റ് ത​സ്തി​ക​യി​ലെ സീ​നി​യ​ർ എ​ജി​നീ​യ​റാ​യി​രു​ന്നു. കു​വൈ​ത്തി​ലെ വി​വി​ധ​ങ്ങ​ളാ​യ സം​ഘ​ട​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​ക പു​ത്ര​ൻ എ​ൻ​ജി​നീ​യ​ർ ഫ​ഹീം പ്രൈ​വ​റ്റ് ക​ന്പ​നി​യി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ന്നു.സം​ഗ​മ​ത്തി​ൽ ഡോ. ​ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് മ​ദ​നി, ന​സ​റു​ദ്ധീ​ൻ, ബി​നു അ​ബ്ദു​ൽ ക​രീം, മു​നീ​ർ, അ​ൻ​ഫ​ർ, റ​മീ​ദ്, ഇ​സ്മ​യി​ൽ, അ​ബ്ദു​സ്‌​സ​ലാം, ആ​ദി​ൽ ന​സ​റു​ദ്ധീ​ൻ, ഫ​ഹീം ഉ​മ്മ​ർ കു​ട്ടി, അ​ബ്ദു​റ​ഹി​മാ​ൻ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ