ബാലവേദി കുവൈറ്റ് ഓൺലൈൻ സിനിമാറ്റിക് ഡാൻസ് മത്സരവിജയികളെ പ്രഖ്യാപിച്ചു
Saturday, February 27, 2021 4:46 PM IST
കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റ് സംഘടിപ്പിച്ച ഓൺ ലൈൻ സിനിമാറ്റിക് ഡാൻസ് മത്സരവിജയികളെ പ്രഖ്യാപിച്ചു.

സൂമിൽ സംഘടിപ്പിച്ച ചടങ്ങിൽ വിജയികളെ അഭിനന്ദിച്ച് കല കുവൈറ്റ് പ്രസിഡന്‍റ് ജോതിഷ് ചെറിയാൻ, ബാലവേദി പ്രസിഡന്‍റ് കുമാരി അനന്തിക ദിലീപ്, ബാലവേദി ജോ. സെക്രട്ടറി കുമാരി അഭിരാമി അജിത്ത്,ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതിയംഗങ്ങളായ സംജീവ് എം ജോർജ്, തോമസ് ചെപ്പുകുളം, ബാലവേദി മേഖല ഭരവാഹികകളായ മണിക്കുട്ടൻ , കവിത അനൂപ് , ബെറ്റി അഗസ്റ്റ്യൻ , രമേശ് എന്നിവർ സംസാരിച്ചു.

നാല് വിഭാഗത്തിലായി നടത്തിയ മത്സരത്തിൽ അഭിരാമി ജ്യോതിഷ്, ദേവാ രാജേഷ്, കെവിൻ രാംനാഥ്, ആഭിരാമി അജിത് . എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി.

റിപ്പോർട്ട്: സലിം കോട്ടയിൽ