കു​വൈ​റ്റി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്നു; രാ​ജ്യം അ​തീ​വ ജാ​ഗ്ര​ത​യി​ൽ
Tuesday, March 2, 2021 8:15 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ്. രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ഹ​ക​രു​ടെ എ​ണ്ണ​വും മ​ര​ണ​വും ക്ര​മാ​തീ​ത​മാ​യി കൂ​ടു​ന്ന​ത് രാ​ജ്യ​ത്ത് ക​ടു​ത്ത ആ​ശ​ങ്ക ഉ​ള​വാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ് ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ഫെ​ബ്ര​വ​രി​യി​ലാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഫെ​ബ്രു​വ​രി​യി​ൽ മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്ത ത് 25,009 ​കേ​സു​ക​ളും 124 മ​ര​ണ​ങ്ങ​ളു​മാ​ണ്. അ​തേ​സ​മ​യം ജ​നു​വ​രി​യി​ൽ 14,388 പു​തി​യ അ​ണു​ബാ​ധ​ക​ളും 23 മ​ര​ണ​ങ്ങ​ളും 2020 ഡി​സം​ബ​റി​ൽ 7,594 പു​തി​യ കേ​സു​ക​ളും 53 മ​ര​ണ​ങ്ങ​ളു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ജൂ​ണ്‍ മാ​സ​ത്തി​ൽ 19,152 , ജൂ​ലൈ​യി​ൽ 20,762, ഓ​ഗ​സ്റ്റി​ൽ 18,152, സെ​പ്റ്റം​ബ​റി​ൽ 20,073, ഒ​ക്ടോ​ബ​റി​ൽ 20,744 , ന​വം​ബ​റി​ൽ 16,709 കേ​സു​ക​ളു​മാ​ണ് നേ​ര​ത്തെ രാ​ജ്യ​ത്ത് വൈ​റ​സ് പ​ട​ർ​ന്ന​തി​നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട മാ​സ​ങ്ങ​ൾ. രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് കു​റ​യാ​ത്ത​താ​ണ് പ്ര​ധാ​ന ആ​ശ​ങ്ക. 2020 മെ​യ് മാ​സ​ത്തി​ൽ വൈ​റ​സ് മൂ​ലം 186 മ​ര​ണ​ങ്ങ​ളും ജൂ​ണ്‍ മാ​സ​ത്തി​ൽ 142 , ജൂ​ലൈ​യി​ൽ 93 , ഓ​ഗ​സ്റ്റി​ൽ 84 , സെ​പ്റ്റം​ബ​റി​ൽ 79, ഒ​ക്ടോ​ബ​റി​ൽ 169, ന​വം​ബ​റി​ൽ 101 മ​ര​ണ​ങ്ങ​ളു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ലു​ണ്ടെ​ങ്കി​ലും അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന ഒ​ത്തു​ചേ​ര​ലു​ക​ളി​ലൂ​ടെ​യും സ​ന്പ​ർ​ക്ക​ങ്ങ​ളി​ലൂ​ടെ​യും കൊ​റോ​ണ വൈ​റ​സ് വൈ​റ​സ് വ്യാ​പി​ക്കു​ന്ന​തെ​ന്ന​താ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 157 പേ​ര​ട​ക്കം 10,791 പേ​രാ​ണ് ഇ​നി ചി​കി​ൽ​സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ലു​ണ്ടാ​യ വ​ർ​ധ​ന​വും രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ വ്യാ​പ​ന​ത്തി​ന്‍റെ സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്. പു​തി​യ കേ​സു​ക​ളോ​ട​പ്പം വാ​ർ​ഡു​ക​ളി​ലും ഐ​സി​യു​വു​ക​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം അ​തി​വേ​ഗം വ​ർ​ധി​ക്കു​ന്ന​ത് ആ​ശു​പ​ത്രി​ക​ൾ തി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. അ​തി​നി​ടെ 93.82 ശ​ത​മാ​ന​മാ​യി രോ​ഗ​മു​ക്തി നി​ര​ക്ക് ഉ​യ​ർ​ന്ന​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ അ​ൽ​പ്പം ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ