എ​സ്ഡ​ബ്ല്യു​എ ല​ഘു​ലേ​ഖ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, March 3, 2021 10:47 PM IST
മ​നാ​മ : പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ സ്നേ​ഹ സൗ​ഹൃ​ദ​ങ്ങ​ൾ വ​ള​ർ​ത്തി മാ​ന​വി​ക​മാ​യ മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ന്ധ​കൈ​കോ​ർ​ക്കാം സാ​മൂ​ഹി​ക ന·​യ്ക്കാ​യ്ന്ധ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ മു​പ്പ​ത്തി ഒ​ന്ന് വ​രെ സം​ഘ​ടി​പ്പി​ക്കു​ന്നു.

കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ ല​ഘു​ലേ​ഖ എ​ഴു​ത്തു​കാ​രി​യും ബ​ഹ്റ​നി​ലെ സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യ ഷെ​മി​ലി പി. ​ജോ​ണ്‍ നി​ർ​വ​ഹി​ച്ചു. സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, വെ​ൽ​കെ​യ​ർ ക​ണ്‍​വീ​ന​ർ മ​ജീ​ദ് ത​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി. ​ശാ​ഹു​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.