ക​ർ​ഫ്യൂ എ​ക്സി​റ്റ് പെ​ർ​മി​റ്റു​ക​ൾ പാ​സി വെ​ബ്സൈ​റ്റ് വ​ഴി അ​നു​വ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ
Sunday, March 7, 2021 2:21 AM IST
കു​വൈ​റ്റ് സി​റ്റി : ക​ർ​ഫ്യൂ സ​മ​യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള എ​ക്സി​റ്റ് പാ​സു​ക​ൾ​ക്കാ​യി വി​ദേ​ശി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും പാ​സി വെ​ബ്സൈ​റ്റി​ൽ സേ​വ​നം ആ​രം​ഭി​ച്ച​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ ക​ണ്‍​സ​ൾ​ട്ടേ​ഷ​നും , രോ​ഗി​ക​ൾ​ക്ക് ആം​ബു​ല​ൻ​സി​നും, ര​ക്ത ദാ​നം ചെ​യ്യു​വാ​നും, കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​നും ,പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കും എ​ക്സി​റ്റ് പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കും. പാ​സു​ക​ൾ​ക്കാ​യി https://www.paci.gov.kw/Default.aspx വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്ക​ണം​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ