കു​വൈ​റ്റി​ൽ ക​ർ​ഫ്യൂ നി​യ​മം ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തും
Sunday, March 7, 2021 2:23 AM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് ക​ർ​ഫ്യൂ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി അ​ഫ​യേ​ഴ്സ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ഫ​റാ​ജ് അ​ൽ സൂ​ബി അ​റി​യി​ച്ചു.

ഗാ​ർ​ഹി​ക ക​ർ​ഫ്യൂ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​വാ​ൻ എ​ല്ലാ​വ​രും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ ഉ​ട​ൻ ത​ന്നെ നാ​ടു ക​ട​ത്തു​മെ​ന്നും പൗ​ര·ാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ