ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, April 7, 2021 11:25 PM IST
കു​വൈ​റ്റ്: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും, കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം നേ​രി​ടു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ല്ലാ​ത്തി​നും ഉ​ചി​ത​മാ​യ രീ​തി​യി​ൽ പ​രി​ഹാ​രം കാ​ണാ​മെ​ന്ന് സ്ഥാ​ന​പ​തി ഉ​റ​പ്പു ന​ൽ​കി.

ഇ​ടി​ക്കി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി​ജി മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ലാ​ൽ​ജി ജോ​ർ​ജ്, ട്ര​ഷ​റ​ർ അ​നീ​ഷ്. പി., ​വൈ​സ് പ്ര​സി​ഡ​ന്‍റ് ടോം ​എ​ട​യോ​ടി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നോ​ബി​ൻ ചാ​ക്കോ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പ്രി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. ശെ​യ്യ​ബ​ഴ​ലീൃ​ഴ​ല​ബ2021​മുൃ​ശ​ഹ7.​ഷു​ഴ
റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ