ബഹറിനിൽ വെള്ളിയാഴ്ച നമസ്കാരത്തിനായി പള്ളികൾ തുറക്കുന്നു
Saturday, April 10, 2021 7:37 AM IST
മനാമ: വെള്ളിയാഴ്ച നമസ്കാരത്തിനായി രാജ്യത്തെ പള്ളികൾ തുറക്കാൻ ബഹറിൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവിട്ടു. റംസാൻ മാസത്തിലെ ആദ്യ ദിവസം മുതൽ പള്ളികൾ തുറക്കാനാണ് ഉത്തരവ്.

കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും (രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിനുശേഷം) കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ച് റിക്കവറി സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കും മാത്രമേ പള്ളികൾക്കുള്ളിൽ പ്രവേശനം അനുവദിക്കൂ.