കുവൈറ്റിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
Monday, April 12, 2021 3:55 PM IST
കുവൈറ്റ് സിറ്റി : തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരണപ്പെട്ടു. തൃശ്ശൂർ കൂഴൂർ സ്വദേശി വിനോയ് തോമസ് (45) ആണ് മരിച്ചത്. അദാന്‍ ആശുപത്രിയില്‍ ന്യുമോണിയ ചികല്‍സയിലിരിക്കെയാണ് മരണം.

ജസീറ എയര്‍വേഴ്‌സില്‍ ഐ.റ്റി.അഡ്മിനിസ്‌ട്രേറ്ററായിരുന്നു. ഭാര്യ; സിജി, മക്കൾ ; അപർണ, ഏയ്ഞ്ചൽ, അഞ്ജലി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ