മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകൻ
Monday, April 12, 2021 4:01 PM IST
കുവൈറ്റ് സിറ്റി : റംസാനിലെ ആദ്യ ആഴ്ചയില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്.

മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ എത്തുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് മഴയുടെ സാധ്യത കുറക്കാമെന്നും പരമാവധി താപനില 30 മുതൽ 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 മുതൽ 20 ഡിഗ്രി സെൽഷ്യസും വരെയാകുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട് : സലിം കോട്ടയിൽ